CinemaMollywood

‘എനിക്ക് ബഹുമാനം അവരോട്,അവരുടെ ചങ്കൂറ്റത്തോട്’ ഹരീഷ് പേരടി

പറവ എന്ന ചിത്രവും ആ ചിത്രത്തോടെ സ്വതന്ത്ര സംവിധായകനായ സൗബിനും കയ്യടി നേടി മുന്നേറുകയാണ്.ചിത്രത്തെക്കുറിച്ചും സൗബിന്റെ സംവിധാന മികവിനെക്കുറിച്ചും ദുൽഖർ എന്ന സുഹൃത്തിനും ചിത്രം കണ്ട അഭിനയമേഖലയിലെ സഹപ്രവർത്തകർക്കും പറയാനുള്ളത് അഭിമാനം കലർന്ന വാക്കുകൾ.

തന്റെ ഫേസ്ബുക് പേജിലൂടെ ഒരേ സമയം പറവയെയും അത് സ്വീകരിച്ച പ്രേക്ഷകരെയും പ്രശംസിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി.സൗബിൻ എന്ന സംവിധായകന്റെ നിഷ്‌കളങ്കതയും ആത്മാർത്ഥതയുമാണ് പറവ എന്ന ചിത്രത്തിന് കാരണമെന്നും ഇതേ ഘടകങ്ങളാവും മലയാള സിനിമയെ ലോകോത്തരമാക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒപ്പം പറവയെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.നല്ലത് തിരഞ്ഞെടുക്കാൻ മലയാളികളെ ആരും പഠിപ്പിക്കേണ്ട എന്ന് പറയാതെ പറയുന്ന അവരുടെ ആ ചങ്കൂറ്റത്തെയാണ് കലാകാരൻ എന്ന നിലയിൽ താൻ ബഹുമാനിക്കുന്നതെന്നും ഹരീഷ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button