അജ്മാന്‍•അജ്മാനില്‍ സ്പോണ്സറുടെ വീട്ടില്‍ വച്ച് ഖുര്‍ആന്‍ വലിച്ചുകീറിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വീട്ടുജോലിക്കാരിയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ.
22 കാരിയായ ഇന്തോനേഷ്യന്‍ യുവതിയെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും അജ്മാന്‍ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ജഡ്ജ് ഇബ്രാഹിം മൊഹമ്മദ് അബ്ദുള്ള അല്‍ കമാലിയാണ് വിധിപ്രഖ്യാപനം നടത്തിയത്.
ആഗസ്റ്റില്‍ അജ്മാനിലെ മസ്ഫൌട്ട് ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി വീട്ടില്‍ നിന്നും ചില വസ്തുക്കള്‍ മോഷ്ടിച്ചതായി സ്പോണ്സറുടെ ഭാര്യ ആരോപിച്ചു. എന്നാല്‍ ഹൗസ് മെയ്ഡ് ഇത് നിഷേധിച്ചു. താന്‍ ഒന്നും എടുത്തിട്ടില്ലെന്ന് ഖുര്‍ആനില്‍ തൊട്ട് സത്യം ചെയ്യുകയും ചെയ്തു. എന്നാല്‍ സ്പോണ്‍സറുടെ ഭാര്യ ഇത് വിശ്വസിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് യുവതിയും സ്പോണ്സറും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കുപിതയായ മെയ്ഡ് വിശുദ്ധ ഖുര്‍ആന്‍ എടുത്ത് വലിച്ചുകീറുകയുമായിരുന്നു.
തുടര്‍ന്ന് സ്പോണ്‍സര്‍ ഹൗസ് മെയ്ഡിനെതിരെ അജ്മാന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. താന്‍ ഖുര്‍ആന്‍ കീറിയെന്ന് യുവതി പോലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു.
Post Your Comments