Latest NewsKeralaNews

ഉന്നത വിദ്യാഭ്യാസ മേഖലയിൽ യുഎഇയുമായി കൈകോർക്കണം ; നിർദ്ദേശവുമായി ഗവർണർ

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ യുഎഇയുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നത് സംസ്ഥാനത്തിന് ഗുണകരമാകുമെന്ന് ഗവര്‍ണര്‍ പി സദാശിവം. ഗൾഫുമായുള്ള കേരളത്തിന്റെ സഹകരണം സാമ്പത്തിക സാമൂഹിക വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്നും, ഇത്തരത്തില്‍ വിദ്യാഭ്യാസമേഖലയിലും സഹകരണമുണ്ടായാല്‍ അത് നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതിരുകളില്ലാത്ത വിദ്യാഭ്യാസ സമൂഹമാണ് ഇന്നത്തെ കാലത്തിനാവശ്യമെന്നും, ഭാവി തലമുറയെ സാംസ്കാരികമായും സാമൂഹ്യമായും ശുദ്ധീകരിക്കുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയ്ക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി. ലിറ്റ് ബിരുദം സമ്മാനിച്ചത് അദ്ദേഹത്തിന്റെ അക്കാദമിക മികവിനെ ആദരിക്കുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തില്‍ ബന്ധം സുദൃഢമാക്കാനുള്ള ചുവടുവെപ്പുകൂടിയാണെന്നും ഗവർണർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button