
കണിയാപുരം: അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി . കണിയാപുരം ആക്‌സിസ് ടൂട്ടോറിയല്‍ കോളേജിലാണ് സംഭവം നടന്നത്. ആക്‌സിസ് ടൂട്ടോറിയല്‍ കോളേജിലെ അധ്യാപകനായ വിഷ്ണുവിനു എതിരെയാണ് പരാതി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ സല്‍മാനാണ് മര്‍ദനത്തിനു ഇരയായത്. വിദ്യാര്‍ത്ഥി അണ്ടൂര്‍ക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികത്സ തേടി. സല്‍മാനെ കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments