KeralaLatest NewsNewsIndiaInternationalGulf

ഹജ്ജ് യാത്ര; മലയാളി ഹാജിമാരുടെ അവസാന സംഘം മദീനയിലേക്ക്

ജിദ്ദ: മക്കയില്‍ നിന്നുള്ള​ മലയാളി ഹാജിമാരുടെ അവസാന സംഘം മദീനയിലേക്ക്​ തിരിച്ചു. എന്നാല്‍ രണ്ട്​ പേര്‍ മക്കയിലെ ആശുപത്രികളില്‍ ചികില്‍സയിലാണ്​. ഇതിലൊരാള്‍ കോഴ​ിക്കോട്​ സ്വദേശിയാണ്​.

​അവസാന സംഘത്തിലുണ്ടായിരുന്നത്​ 310 തീര്‍ഥാടകരാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള അവസാന സംഘം മക്ക വിടുന്നത് ചൊവ്വാഴ്​ച്ചയാണ്. ​ ഇത്തവണ ഇന്ത്യയില്‍ നിന്ന്​ സര്‍ക്കാര്‍ കമ്മിറ്റികള്‍ വഴി എത്തിയത്​ 1,24,882 ​ പേരാണ്. കൂടാതെ, ഹജ്ജിന്​ എത്തിയ ശേഷം ആറ്​ സ്​ത്രീകള്‍ പ്രസവിച്ചു. 190 ഒാളം പേര്‍ മരിച്ചു. കേരളത്തില്‍ നിന്ന്​ 23 കുട്ടികളടക്കം 11807 പേരാണ്​ സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനു എത്തിയത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button