വെല്ലിംഗ്ടണ്‍: ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗമാകുന്നു. എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക രാധാകൃഷ്ണനാണ് ലേബര്‍ പാര്‍ട്ടിയുടെ ലിസ്റ്റ് എംപി ആകുന്നത്. ഒക്ടോബര്‍ രണ്ടാം വാരം പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്യും.
2004 ല്‍ സ്റ്റുഡന്റ്സ് വിസയില്‍ എത്തി ന്യൂസിലന്‍ഡിലെ ഭരണചക്രത്തില്‍ സ്ഥാനം പിടിച്ച ഏക മലയാളി സാന്നിധ്യമാണ് കിവി-ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിയായി ലേബര്‍ പാര്‍ട്ടിയുടെ ബാനറില്‍ ഓക്ക് ലാന്‍ഡിലെ മൗന്‍ഗാകിക്കിയെ പ്രതിനിധീകരിച്ച പ്രിയങ്ക. ന്യുസിലന്‍ഡിലെ ലേബര്‍ പാര്‍ട്ടിയുടെ ആദ്യത്തെ കിവി- ഇന്ത്യന്‍ എംപി കൂടെ ആണ് പ്രിയങ്ക രാധാകൃഷ്ണന്‍.
കഴിഞ്ഞ സെപ്റ്റംബര്‍ 23 ന് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേരിയ വ്യതാസത്തിനു തൊട്ടടുത്ത എതിരാളിയായ നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ലീ ടെന്നിസിനോട്, പ്രിയങ്ക പരാജയപ്പെട്ടിരുന്നു. ന്യൂസിലന്‍ഡിലെ തെരഞ്ഞെടുപ്പ് രീതി ഇന്ത്യയില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. ആകെയുള്ള 120 സീറ്റില്‍ 71 ഇലക്ടറല്‍ സീറ്റ് ആണ് . ഈ മണ്ഡലങ്ങളിലേക്ക് വോട്ടര്‍മാര്‍ നേരിട്ട് എംപിയെ തിരഞ്ഞെടുക്കുമ്പോള്‍ ബാക്കിയുള്ള 49 സീറ്റ് അകെ ഓരോ പാര്‍ട്ടിക്കും കിട്ടിയ വോട്ടു ശതമാനം കണക്കാക്കി അതാതു പാര്‍ട്ടി നല്‍കുന്ന ലിസ്റ്റില്‍ നിന്ന് എംപിയാക്കും .
Post Your Comments