Latest NewsNewsInternational

ഭീകരർക്ക് പാക് ചാരസംഘടന സംരക്ഷണം നൽകുന്നു; വെളിപ്പെടുത്തലുമായി പാക് ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥന്‍

ഇസ്‌ലമാബാദ്: ഭീകരര്‍ക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐ സംരക്ഷണം നല്‍കുന്നുവെന്നത് സത്യമാണെന്ന് പാക് ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥന്‍ മാലിക് മുക്താര്‍. ഇസ്‌ലമാബാദ് ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് മാലിക്ക് നല്‍കിയ പരാതിയിലാണ് തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഭീകരരെ സംരക്ഷിക്കുന്നതായി ചൂണ്ടിക്കാട്ടിയത്.

ശക്തമായ അന്വേഷണം ഇതുമായി ബന്ധപ്പെട്ട് ഉണ്ടാവണമെന്നും മാലിക് കോടതിയില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്റലിജന്‍സ് ബ്യൂറോയില്‍ താന്‍ 2007 ല്‍ ആണ് അംഗമായത്. അതിന് ശേഷം ഉസ്ബക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സിറിയ എന്നിവിടങ്ങളിലെല്ലാം ബന്ധമുള്ള ഭീകരവാദികളെ കുറിച്ച് താന്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും പക്ഷെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും മാലിക് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഭീകരവാദ ഗ്രൂപ്പുകളുമായി ചില ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് ബന്ധമുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ജനറലിനെ ഇക്കാര്യം അറിയിച്ചിരുന്നു. പക്ഷെ അദ്ദേഹവും നടപടിയെടുക്കാന്‍ താല്‍പര്യമെടുത്തില്ല. ഇസ്രയേലില്‍ ചില ഐ.ബി ഉദ്യോഗസ്ഥര്‍ പോയിട്ടുണ്ട്‌. അഫ്ഗാന്‍ ഇന്റലിജന്‍സ് ബ്യുറോയുമായും ബന്ധപ്പെട്ടുണ്ട്.

ഭീകരവാദ ഗ്രൂപ്പുമായി അഫ്ഗാന്‍ ഇന്റലിജന്‍സ് ബ്യുറോയ്ക്കും ബന്ധമുണ്ട്. ഇത്തരം ഭീകരവാദ ഗ്രൂപ്പുകള്‍ നമ്മളെ വഞ്ചിക്കുകയാണെന്നും മാലിക് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പഞ്ചാബിലെ ഐ.ബി ജോയിന്റ് ഡയറക്ടറുടെ മകന് ഭീകരവാദ ഗ്രുപ്പുമായി ബന്ധമുണ്ടെന്ന കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button