വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ലീഗ് വിമതനായി രംഗത്തുള്ള അഡ്വ. കെ. ഹംസയെ പിന്‍വലിപ്പിക്കാന്‍ കടുത്ത സമ്മര്‍ദവും ഭീഷണിയുമായി ലീഗ് സമ്മര്‍ദ്ദം തുടരവേ, മറു തന്ത്രങ്ങളുമായി ഹംസയും രംഗത്ത്. കെ എന്‍ എ ഖാദര്‍ സമ്മര്‍ദവും ബ്‌ളാക്ക്‌മെയിലിങ്ങുമായി സ്ഥാനാര്‍ഥിത്വം തട്ടിയെടുത്തെന്നാരോപിച്ചാണ് ഹംസ പത്രിക നല്‍കിയത്. ഖാദര്‍ മാറിയാലേ പിന്മാറൂ എന്ന് ഹംസ ആവര്‍ത്തിച്ചിട്ടുണ്ട്. എല്‍ഡി. എഫ് സ്ഥാനാര്‍ഥി അഡ്വ. പി. പി ബഷീര്‍ മണ്ഡലത്തില്‍ ആദ്യ റൗണ്ട് പ്രചരണം പൂര്‍ത്തിയാക്കി. എല്‍. ഡി. എഫിന്റെ പഞ്ചായത്ത് കണ്‍വന്‍ഷനുകളും പൂര്‍ത്തിയായി.
‘നാട്ടുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വീകാര്യനല്ല കെ എന്‍ എ ഖാദര്‍. ഞാന്‍ മത്സരിക്കുന്നത് വേങ്ങരക്കാരായ സാധാരണ ലീഗുകാരുടെ വികാരം പ്രകടിപ്പിക്കാനാണ്. ഖാദര്‍ മത്സരിക്കയാണെങ്കില്‍ ഞാനും സ്ഥാനാര്‍ഥിയാകും. മത്സരം ലീഗിനെതിരല്ല. ഞാന്‍ വിമതനുമല്ല, ലീഗ് നേതൃത്വത്തെ വിരട്ടി ഖാദര്‍ സീറ്റ് നേടിയതില്‍ രോഷമുള്ള പ്രവര്‍ത്തകരുടെ പ്രതിനിധി മാത്രം. യഥാര്‍ഥ ലീഗുകാരുടെ സ്ഥാനാര്‍ഥി വേങ്ങരയില്‍ മുസ്ളിംലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് വിമതനായി രംഗത്തെത്തിയ അഡ്വ. കെ. ഹംസ പറഞ്ഞു.
തിങ്കളാഴ്ച സൂക്ഷ്മപരിശോധനയില്‍ ആറുപേരുടെ പത്രിക തള്ളിയിരുന്നു. ഇതോടെ എട്ട് സ്ഥാനാര്‍ഥികള്‍ രംഗത്ത് ഉണ്ട്. പി. പി ബഷീര്‍ (സി. പി. ഐ. എം)ആണ് എല്‍. ഡി. എഫ് സ്ഥാനാര്‍ഥി. യു. ഡി. എഫ് സ്ഥാനാര്‍ഥി കെ. എന്‍. എ ഖാദര്‍(ഐ. യു. എം. എല്‍), എന്‍. ഡി. എ സ്ഥാനാര്‍ഥി കെ. ജനചന്ദ്രന്‍ (ബി. ജെ. പി), ലീഗ് വിമതന്‍ കെ. ഹംസ, കെ. സി. നസീര്‍ (എസ്ഡി.പി.ഐ), ശ്രീനിവാസ്, എം. വി ഇബ്രാഹിം, അബ്ദുള്‍ മജീദ് (സ്വതന്തര്‍) എന്നിവരാണ് മത്സരരംഗത്തുള്ളത്..അലവിക്കുട്ടി, അബ്ദുള്‍ ഹഖ്, കെ. സുബ്രഹ്മണ്യന്‍, പത്മരാജന്‍, ശിവദാസന്‍, കെ. എം ശിവപ്രസാദ് ഗാന്ധി എന്നിവരുടെ പത്രികകളാണ് തള്ളിയത്. 27 വരെ പത്രിക പിന്‍വലിക്കാം. ഇതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാവും.
Post Your Comments