Latest NewsNewsIndiaInternational

മകള്‍ക്ക് വിവാഹ സമ്മാനം വാങ്ങാന്‍ ഇന്ത്യക്കാരന്‍ വരിനിന്നത് 13 മണിക്കൂര്‍!

മകള്‍ക്ക് വിവാഹ സമ്മാനമായി പുതിയ ഐ ഫോണ്‍ 8 പ്ലസ് വാങ്ങാന്‍ ഈ അച്ഛന്‍ വരി നിന്നത് 13 മണിക്കൂര്‍! ജീവിതത്തില്‍ ആദ്യമായാണ്‌ ബിസിനസുകാരനായ അമിന്‍ അഹമ്മദ്‌ ദോലിയ രാത്രി മുഴുവന്‍ വരി നില്‍ക്കുന്നത്. മാത്രവുമല്ല ഇതിനായി അദ്ദേഹം സിംഗപ്പൂരിലേക്ക് പറക്കുകയും ചെയ്തു.

പുതിയ ഐ ഫോണ്‍ വാങ്ങാന്‍ ഫ്ളൈറ്റില്‍ സിംഗപൂരിലെത്തിയ അദ്ദേഹം ഓര്‍ച്ചാഡ് റോഡിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ 13 മണിക്കൂറാണ് വരിനിന്നത്. ഇതാദ്യമായാണ് ഒരു രാത്രിമുഴുവന്‍ വരി നില്‍ക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. രണ്ട് പുതിയ ഐ ഫോണ്‍ ആണ് 43കാരനായ ദോലിയ വാങ്ങിയത്.

രാവിലെ എട്ടിന് ആപ്പിള്‍ സ്റ്റോര്‍ തുറന്നപ്പോള്‍ വിദേശികളടക്കം 200ഓളം പേര്‍ വരിയിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 12നാണ് ആപ്പിള്‍ ഐ ഫോണ്‍ 8ഉം വലിയ സ്ക്രീനുള്ള ഐ ഫോണ്‍ 8 പ്ലസും പുറത്തിറക്കിയത്.

shortlink

Post Your Comments


Back to top button