ശ്രീനഗര്‍: ഹിസ്ബുള്‍ ഭീകരനെ സെെന്യം വധിച്ചു. ജമ്മുകാഷ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലായിരുന്നു ഹിസ്ബുള്‍ കമാന്‍ഡര്‍ അബ്ദുള്‍ ഖയും നജാറിനെ സെെന്യം വധിച്ചത്. ഈ ഭീകരനു പോലീസ് പത്തു ലക്ഷം രൂപയാണ് തലയ്ക്കുവിലയിട്ടയിരുന്നത്.
ഹിസ്ബുള്‍ കമാന്‍ഡര്‍ അബ്ദുള്‍ ഖയും നജാര്‍ ബാരാമുള്ളയിലെ ഉറിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന വേളയിലാണ് ഇദ്ദേഹത്തെ സെെന്യം വധിച്ചത്. ഇതിനു മുമ്പ് പലപ്പോഴും ഇയാളെ പിടികൂടാനായി സെെന്യം ശ്രമിച്ചിരുന്നു. സോപോരയില്‍ നടന്ന ആക്രമണത്തിലൂടെയാണ് ഹിസ്ബുള്‍ ഭീകരനായ അബ്ദുള്‍ ഖയും നജാര്‍ കുപ്രസിദ്ധനായത്. ഈ ആക്രമണത്തില്‍ ആറു പേരായിരുന്നു കൊല്ലപ്പെട്ടത്.
ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ എട്ടംഗ സംഘം അതിര്‍ത്തിയില്‍ നുഴുഞ്ഞുകയറ്റം നടത്തനുള്ള ശ്രമം സെെന്യം പരാജയപ്പെടത്തിയതിനു പിന്നാലെയാണ് ഈ സംഭവം നടന്നത്. സൈനിക പോസ്റ്റ് ആക്രമിക്കനായിരുന്നു സംഘം ലക്ഷ്യമിട്ടത് ആയുധ ധാരികളായ ഇവര്‍ക്ക് സൗകര്യം ഒരുക്കി കൊടുക്കാനായി പാക്ക് സൈന്യം ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും നടത്തി. പക്ഷേ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിനു മുന്നില്‍ ഇത് ഫലം കണ്ടില്ല.
Post Your Comments