Latest NewsInternationalGulf

ദുബായിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു ; ഞെട്ടിക്കുന്ന വീഡിയോ കാണാം

ദുബായ് :  ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു. രാവിലെ ഏഴു മുപ്പതോടെ ദുബായിൽ  അൽ മർസാ തെരുവിലാണ് ബസ്സിന് തീപിടിച്ചത്.  സിവിൽ ഡിഫൻസ് സംഘം അപകടമുണ്ടായ ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചു. ഇതേ തുടർന്ന് മറീനയിലെ വാഹനഗതാഗതം ഏറെ നേരം തടസപ്പെട്ടെന്നും ചിലയിടങ്ങളിൽ അമിതമായ തിരക്കുണ്ടാകാമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

ദൃക്സാക്ഷികൾ പകർത്തിയ വീഡിയോ ആൺ സമൂഹ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. റോഡിനു നടുവിൽ വച്ച് ബസിനു തീപിടിക്കുന്നതും ശക്തമായ പുക ഉയരുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.

shortlink

Post Your Comments


Back to top button