Latest NewsKeralaNews

സി.പി.എം. അക്രമങ്ങള്‍ക്കെതിരെ ബി.ജെ.പി പദയാത്ര

ഡല്‍ഹി: കേരളത്തില്‍ ദിവസേന നടക്കുന്ന സി.പി.എം. അക്രമങ്ങള്‍ക്കെതിരേ ഒക്ടോബര്‍ മൂന്നുമുതല്‍ 17 വരെ പദയാത്ര സംഘടിപ്പിക്കാന്‍ ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ തീരുമാനിച്ചു. ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ജാഥയില്‍ അണിചേരും.

ജാഥകളില്‍ പ്രധാനമായും അണിനിരക്കുന്നത് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, ദേശീയ നേതാക്കളുമാണ്. പയ്യന്നൂരില്‍ അമിത് ഷാ മൂന്നിന് പദയാത്ര ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തും അമിത്ഷായെത്തും.

കേരളത്തില്‍ സി.പി.എം. വ്യാപകമായി, ബി.ജെ.പി-ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്ന് ദേശീയ നിര്‍വാഹകസമിതി യോഗം കുറ്റപ്പെടുത്തി. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബി.ജെ.പി.യുടെ 14 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button