ഹൈദരാബാദ്: പുരാതന ഇന്ത്യയില്‍ തൊട്ടുകൂടായ്മ സംവിധാനം നിലനിന്നിരുന്നില്ലെന്നും ആയിരം വര്‍ഷം മുമ്പ് പുറമെ നിന്ന് ഇന്ത്യയിലേക്ക് ഈ സമ്പ്രദായം വന്നതാണെന്നും ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍.
നമ്മുടെ തെരുവിലും നഗരത്തിലും ജീവിക്കുന്ന ആരും നമുക്ക് തൊട്ടുകൂടാത്തവരല്ല. ആരും ചെറുതല്ല, എല്ലാവരും തുല്യരാണ്. മനുഷ്യരില്‍ ബ്രഹ്മാവും വിഷ്ണുവും ശിവനും കുടികൊള്ളുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുമ്പോള്‍ പിന്നെങ്ങനെ വിവേചനം കാട്ടാനാവും. ഇത്തരം വിവേചനങ്ങള്‍ കഴിഞ്ഞ ആയിരം വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഇന്ത്യയിലേക്ക് വന്നത്. അതിനു മുമ്പ് തൊട്ടുകൂടായ്മ എന്നൊരു സംഗതിയേ രാജ്യത്തുണ്ടായിരുന്നില്ലെന്നും കൃഷ്ണ ഗോപാല്‍ പറഞ്ഞു.
നമ്മുടെ മുനിമാര്‍ ഒരിക്കലും തൊട്ടുകൂടായ്മയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. പിന്നെ ഇതെവിടെ നിന്നു വന്നു? ഇന്ത്യക്ക് പുറത്തു നിന്നാണ് ഈ സമ്പ്രദായം വന്നത്. ഹിന്ദു മതം എല്ലാവരുടെയും നന്‍മയാണ് ആഗ്രഹിക്കുന്നത്. ഞങ്ങളെ കേള്‍ക്കാത്തവര്‍ നരകത്തില്‍ പോവുമെന്ന് അതില്‍ എവിടെയും പറയുന്നില്ല. സര്‍വ്വ സുഖിനോ ഭവന്തു എല്ലാവരുടെയും സന്തോഷമാണ് അത് കാംക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയദശമി ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹം തൊട്ടുകൂടായ്മയെക്കുറിച്ച് പരാമര്‍ശിച്ചത്.
Post Your Comments