ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധത്തെ പിന്‍തള്ളി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. സര്‍വ്വകലാശാലയ്ക്കെതിരെ സംഭവിച്ച പ്രശ്നങ്ങള്‍ക്ക് നക്സല്‍ ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും സുബ്രഹ്മണ്യന്‍ സ്വാമി.
സംഘര്‍ഷത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേത് ഉചിതമായ നടപടിയാണ്. സംഘര്‍ഷം ആസൂത്രിതമാണെന്നാണ് തോന്നുന്നതെന്നും അദ്ദേഹം ആരോപിച്ചു. അക്രമത്തിന് പിന്നില്‍ ആരാണെന്നോ, സംഭവത്തിനു ശേഷം അടിയന്തിരമായി പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നോ എന്നും മറ്റുള്ള വിദ്യാര്‍ഥികള്‍ എങ്ങനെയാണ് ഇത് അറിഞ്ഞതെന്നോ ഇതുവരെ വ്യക്തമായിട്ടില്ലെന്നും’ സ്വാമി ആരോപിച്ചു.
പെണ്‍കുട്ടികള്‍ക്കെതിരെ കോളേജില്‍ വീണ്ടും വീണ്ടും നടക്കുന്ന അക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ച മുതലാണ് വിദ്യാര്‍ഥികള്‍ സര്‍വ്വകലാശാല കവാടത്തിന് സമീപം പ്രതിഷേധം ആരംഭിച്ചത്. ഇതിനെ തുടര്‍ന്ന് സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ കാമ്ബസിന് സര്‍വ്വകലാശാല അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
Post Your Comments