ന്യൂഡല്‍ഹി : ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നാല് ദിവസത്തെ സന്ദർശനത്തിനായി സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലേക്ക്. സന്ദര്‍ശനത്തിൽ പ്രധാനമായി അദ്ദേഹം ഉത്തരാഖണ്ഡിലെ ഇന്ത്യ ചൈന അതിര്‍ത്തിയിലെ ബാര ഹോത്തി സന്ദർശിക്കും തുടർന്ന് അതിർത്തി സംരക്ഷണ സേനയുമായി ചർച്ച നടത്തും.
സമുദ്ര നിരപ്പില്‍ നിന്ന് 14,311 അടി ഉയരത്തിലുള്ള ബരഹോതി അതിര്‍ത്തിയില്‍ ഐടിബിപി കാവല്‍ സേനയും സംരക്ഷണം നല്‍കുന്നുണ്ട്. ഇത് ആദ്യമായാണ് രാജ്നാഥ് സിംഗ് ഇവിടംസന്ദര്‍ശിക്കുന്നത്. ഇതോടൊപ്പം റിംഖിം, മാന, ഔളി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തുന്നതാണ്. നാലുദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനം 28ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
മുസ്സോറി ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്‍ സന്ദര്‍ശിച്ച് ഐഎസ്, ഐപിഎസ് പ്രൊബേഷണറി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തും കേന്ദ്രമന്ത്രി സംസാരിക്കും.
കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യന്‍ അതിര്‍ത്തിയിലെ ബരഹോതിയില്‍ 800 മീറ്ററില്‍ ചൈനീസ് സൈന്യം പ്രവേശിച്ചത്. ഇതിനെതുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ഒട്ടേറെ വാഗ്വാദങ്ങളും ഉണ്ടായി.
അതേസമയം ദോക് ലാം വിഷയത്തിനു ശേഷം ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി ഇന്ത്യ ചൈന അതിര്‍ത്തി സന്ദര്‍ശിക്കുന്നത്.
Post Your Comments