രാവിലെ കട്ടന്‍ചായയും തേനും നാരങ്ങ നീരും മിക്‌സ് ചെയ്ത് കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ഇത് നമ്മളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ആണ് ഉള്ളത് എന്ന് നോക്കാം.
ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് തേന്‍ ചേര്‍ത്ത കട്ടന്‍ ചായ. ഇത് ശരീരത്തിലെ എല്ലാ വിധത്തിലുള്ള വിഷവസ്തുക്കളേയും ഇല്ലാതാക്കുന്നു.ദഹനത്തിന് സഹായിക്കുന്നതിനും ദഹന സംബന്ധമായ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കട്ടന്‍ചായ സഹായിക്കുന്നു. ഇത് വയറ്റിലെ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കും.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും തേനും നാരങ്ങ നീരും ചേര്‍ത്ത കട്ടന്‍ ചായ മികച്ചതാണ്. പനിക്കും ജലദോഷത്തിനും ഏറ്റവും മികച്ച ഒന്നാണ് നാരങ്ങ ചേര്‍ത്ത കട്ടന്‍ ചായ. കട്ടന്‍ ചായ കുടിക്കുന്നത് പനിക്കും ജലദോഷത്തിനും ഉത്തമ പരിഹാരമാര്‍ഗ്ഗമാണ്.
ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് നാരങ്ങ നീര് ചേര്‍ത്ത കട്ടന്‍ ചായ. ഇത് പല രോഗങ്ങളും വരാന്‍ പോവുന്നതില്‍ നിന്ന് പ്രതിരോധിക്കുന്നു.തടി കുറക്കാന്‍ പെടാപാടു പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് കട്ടന്‍ചായയും തേനും നാരങ്ങ നീരും. തേനും നാരങ്ങനീരും തടി കുറക്കാന്‍ ഉത്തമമാണ് എന്ന കാര്യത്തില്‍ സംശയമില്ല.
Post Your Comments