ഡോളറിനെതിരെ സ്വര്‍ണവിലയക്ക് ഇടിവ് രേഖപ്പെടുത്തി. പ്രവാസികള്‍ക്ക് ദുബായില്‍ സ്വര്‍ണം വാങ്ങാനുള്ള സുവര്‍ണാവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത്. ഇതിനു പുറമെ ലളിതമായ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പോലും വിമാനത്താവളങ്ങളില്‍ കസ്റ്റംസ് തീരുവ ചുമത്തുന്ന നടപടിക്കും മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നാലു പതിറ്റാണ്ടു കാലമുള്ള കസ്റ്റംസ് നടപടിക്കാണ് മാറ്റം വരുത്തുന്നത്.
കഴിഞ്ഞ ആഴ്ചയിലെ വില 1,283.35 ഡോളറില്‍ നിന്ന് 1,183.35 ആയി കുറഞ്ഞു. ഇതോടെ വിപണിയില്‍ വന്‍ കുറവാണ് സ്വര്‍ണത്തിനു രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments