ശ്രീനഗർ: ദുരൂഹ സാഹചര്യത്തിൽ ‘അജ്ഞാത ശക്തി’ പെൺകുട്ടികളുടെ മുടി വെട്ടുന്ന സംഭവം വ്യാപകമാകുന്നു. ജമ്മു കശ്മീരിലാണ് സംഭവം. സംഭവം വ്യാപകമായതോടെ സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. മുഖ്യമന്ത്രി മെഹബൂബ മുഫ്തി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഡിജിപിയോട് നിർദേശിച്ചു.
നാൽപതിലേറെ പേരുടെ മുടി വെട്ടിയ സംഭവം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്. ഒട്ടേറെ യുവതികളെയും അവരുടെ മാതാപിതാക്കളെയും സംഭവം ആശങ്കാകുലരാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് നടപടികൾ ഇല്ലാത്ത സാഹചര്യത്തിൽ ഒട്ടേറെപ്പേർ മന്ത്രവാദികളുടെയും മറ്റും സഹായം തേടുന്നതായും വാർത്തകൾ വന്ന സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് അക്രമത്തിന് അവസാനമുണ്ടാക്കണമെന്ന മെഹബൂബയുടെ നിർദേശം.
ജമ്മു കശ്മീരിലേത് മാസങ്ങള്‍ക്കു മുൻപ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത ‘പ്രേതത്തിന്റെ മുടിവെട്ടൽ’ സംഭവത്തിന്റെ തുടർച്ചയായിട്ടായിരുന്നു. ആദ്യ സംഭവം സെപ്റ്റംബർ നാലിന് അനന്ത്നാഗ് ജില്ലയിലായിരുന്നു. ഒൻപതാം ക്ലാസുകാരിയുടെ മുടിയാണ് അന്നുവെട്ടിയത്.
Post Your Comments