![](/wp-content/uploads/2017/09/vineeth.jpg)
വിനീത് ശ്രീനിവാസിനു മോഹന്‍ലാല്‍ ആരാധകരുടെ ശകാരം. കടല്‍ കടന്നും പ്രശസ്തമായ ജിമിക്കി കമ്മലിന് മോഹന്‍ലാല്‍ ചുവട് വച്ചത് വൈറലായി മാറി. മോഹന്‍ ലാലിന്റെ ഈ നൃത്തം സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത വിനീത് ശ്രീനിവാസന്‍ ഇട്ട കുറിപ്പാണ് മോഹന്‍ലാല്‍ ആരാധകരെ ചൊടിപ്പിച്ചത്.
‘വൗ ലാലങ്കിളിന്റെ ജിമിക്കി കമ്മല്‍’ എന്നായിരുന്നു കുറിപ്പ്. മോഹന്‍ ലാലിനെ അങ്കിള്‍ എന്നു വിശേഷിപ്പിച്ചതിനെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ലാലേട്ടന്‍ എന്ന് വിളിക്കണമെന്നാണ് ഇവരുടെ നിലപാട്.
ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിലെ ഈ പാട്ടിനു ഷാന്‍ റഹ്മാണ് സംഗീതം ഒരുക്കിയത്. ഗാനം ആലപിച്ചിരിക്കുന്നത് വിനീതും രഞ്ജിത്ത് ഉണ്ണിയും ചേര്‍ന്നാണ്.
Post Your Comments