
കൊച്ചി: ഹാദിയ കേസിൽ സംസ്ഥാന വനിതാ കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഹാദിയ സ്വന്തം വീട്ടില്‍ അവകാശലംഘനം നേരിടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍റെ നടപടി. ഹാദിയയേയും കുടുംബാംഗങ്ങളെയും സന്ദർശിച്ച് വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ അംഗീകാരം തേടുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു.
സാമൂഹിക സാഹചര്യം കലുഷിതമാക്കാതിരിക്കാനാണ് വനിതാ കമ്മീഷന്‍റെ നീക്കമെന്നും സ്ത്രീപക്ഷ ഇടപെടൽ കമ്മീഷന്‍റെ ഭാഗമാണെന്നും ജോസഫൈൻ പറഞ്ഞു. നേരത്തെ, ഹാദിയ അവകാശ ലംഘനം നേരിടുകയാണെന്നും വിഷയത്തിൽ വനിതാ കമ്മീഷൻ ഇടപെടണമെന്നുമാവശ്യപ്പെട്ട് വിവിധ സ്ത്രീ പക്ഷസംഘടനകളും വ്യക്തികളും രംഗത്ത് വന്നിരുന്നു.
Post Your Comments