Latest NewsNewsGulf

ഷോപ്പിങ്ങിനെത്തിയ ദമ്പതികള്‍ കുഞ്ഞിനെ കാറില്‍ മറന്നു വെച്ചു

റാസല്‍ഖൈമ: ഷോപ്പിങ്ങിനെത്തിയ ഈജിപ്ത്യന്‍ ദമ്പതികള്‍ ഏഴ് മാസം മാത്രം പ്രായമുള്ള മകനെ കാറില്‍ മറന്നുവെച്ചു. റാസല്‍ ഖൈമയിലാണ് സംഭവം. വാഹനം റോഡരികിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തി കുഞ്ഞിന്റെ കാര്യം ഓര്‍മയില്ലാതെ കാര്‍ ഓഫാക്കി ഇരുവരും ഷോപ്പിങ്ങ് മാളിലേക്ക് പോവുകയായിരുന്നു.

അതുവഴി പോവുകയായിരുന്ന ഒരാള്‍ അവിചാരിതമായി കാറിനകത്ത് കുട്ടിയെ കാണുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസെത്തി കാറിന്റെ ചില്ല് തകര്‍ത്താണ് കുട്ടിയെ പുറത്തെടുത്തത്.അശ്രദ്ധമായി കുഞ്ഞിനെ കാറിലാക്കി പോയതിന് ദമ്പതികള്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു.

കുട്ടിയുടെ കാര്യം പെട്ടെന്നു തന്നെ വഴിപോക്കന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് രക്ഷയായതെന്ന് ശിശു ആരോഗ്യ വദഗ്ധന്‍ ഡോ. എന്‍ജി സിയാദ പറഞ്ഞു. അല്‍പം കൂടി കഴിഞ്ഞിരുന്നുവെങ്കില്‍ ശക്തമായ ചൂട് താങ്ങാനാവാതെ അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button