CinemaLatest NewsMusicEntertainmentKollywood

ലതാ മങ്കേഷ്കറുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്

പ്രശസ്ത ഗായിക ലങ്കാ മങ്കേഷ്ക്കറുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. ലതാ മങ്കേഷ്കര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എന്ന് കത്ത് കാട്ടി മ്പന്ന കുടുംബങ്ങളില്‍ നിന്ന് ഇവര്‍ പിരിവ് നടത്തുന്നുണ്ട് എന്ന് കാട്ടി ലതാ മങ്കേഷ്കുടെ മാനേജരാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ മേല്‍ അന്വഷണം ആരംഭിച്ച പോലീസ് പണം തട്ടിയ സ്ത്രീയുടെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

ദക്ഷിണ മുബൈ പോലീസില്‍ നല്‍കിയ പരാതിയില്‍ 40 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീ ലതാ മങ്കേഷ്കരുടെ ലെറ്റര്‍ പാഡ് ഉണ്ടാക്കി പലരില്‍ നിന്നും സംഭാവന പിരിച്ചുവെന്നു ആരോപിക്കുന്നു. കള്ളയൊപ്പിടല്‍, വഞ്ചന എന്നീ കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസമായി സമ്പന്ന കുടുംബങ്ങളില്‍ നിന്ന് ഇവര്‍ ലതാ മങ്കേഷ്കര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എന്നു കാണിച്ച്‌ കത്ത് നല്‍കിയാണ് സംഭാവനകള്‍ സ്വീകരിച്ചിരുന്നത്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപ ഇവര്‍ കൈക്കലാക്കിയതായാണ് പോലീസ് പറയുന്നത്.

shortlink

Post Your Comments


Back to top button