ന്യൂയോര്‍ക്ക്: പാക്കിസ്ഥാനെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യ എന്നും സമാധാനം മാത്രം ആഗ്രഹിച്ച രാജ്യമാണ്. ഞങ്ങള്‍ ഐഐടി ഉണ്ടാക്കിയപ്പോള്‍ പാക്കിസ്ഥാന് ഉണ്ടാക്കിയത് ലഷ്കര്‍ ഇ തൊയ്ബ ആണെന്നും സുഷമ വിമര്‍ശിച്ചു. സൗഹൃദത്തിനായി പ്രധാനമന്ത്രി ഹസ്തങ്ങള്‍ നീട്ടിയതാണ്.
എന്നിട്ടും എന്താണ് സംഭവിച്ചതെന്ന് എല്ലാവര്ക്കും അറിയാമെന്നും സുഷമ പറഞ്ഞു. സമഗ്രമായ ചര്‍ച്ച നടക്കണമെന്ന് പാക് പ്രധാനമന്ത്രി യു എന്‍ പൊതുസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ 2015 ഡിസംബറില്‍ സമഗ്രമായ ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്ന് നമ്മള് തീരുമാനിച്ചത് അങ്ങ് മറക്കരുത്. എന്തുകൊണ്ടാണ് ആ ചര്‍ച്ച തുടരാന്‍ സാധിക്കാതെ പോയത്. തീര്‍ച്ചയായും പാകിസ്ഥാന് തന്നെയാണതിനു കാരണമെന്നും സുഷമ ചൂണ്ടിക്കാട്ടി.
മണിക്കൂറുകളുടെ വ്യത്യാസങ്ങള്‍ക്കുള്ളിലാണ് ഇന്ത്യയും പാകിസ്ഥാനും സ്വതന്ത്രരായത്. ഇന്ന് ഇന്ത്യ ഐടി സൂപ്പര്‍ പവര്‍ ആയി അറിയപ്പെടുമ്പോള്‍ പാകിസ്ഥാന് ഭീകരവാദം കയറ്റി അയക്കുന്ന ഫാക്ടറി ആയാണ് അറിയപ്പെടുന്നതെന്ന് മനസ്സിലാക്കണം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പാകിസ്ഥാന് ചിന്തിച്ചിട്ടുണ്ടോ? എന്നും സുഷമ ചോദിക്കുന്നു.
ഇന്ത്യ ഐഐടിയും ഐഐഎമ്മും എയിംസും ബഹിരാകാശ ഗവേഷണ കേന്ദ്രവും സ്ഥാപിച്ചപ്പോള്‍ പാകിസ്ഥാന് ലഷ്കര്‍ ഇ തോയ്ബയും ജെയ്ഷ് ഇ മൊഹമ്മദും ഹഖാനി ശൃംഖലയും ഹിസ്ബുള്‍ മുജാഹിദ്ദീനുമാണ് നിര്‍മ്മിച്ചതെന്ന് സുഷമ പറഞ്ഞു.
Post Your Comments