Latest NewsNewsIndia

പിറന്നത് 22-ാം ആഴ്ച; ഇന്ത്യയില്‍ ജനിച്ച കുഞ്ഞുങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിനെ പരിചയപ്പെടാം

മുംബൈ: 22-ാം ആഴ്ച പിറന്ന അദ്ഭുതശിശുവിനെ പരിചയപ്പെടാം. നിര്‍വാണ്‍ എന്ന ആണ്‍കുഞ്ഞാണ് വെറും 22 ആഴ്ച മാത്രം വളര്‍ച്ചയുള്ളപ്പോൾ പിറന്നത്. ഇന്ത്യയില്‍ പൂര്‍ണവളര്‍ച്ചയെത്തുന്നതിന് മുമ്പ്‌ ജനിച്ച കുഞ്ഞുങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് നിര്‍വാണ്‍. ജനനസമയത്ത് 610 ഗ്രാമായിരുന്നു നിര്‍വാണിന്റെ തൂക്കം. 32 സെന്റി മീറ്ററായിരുന്നു ശരീരത്തിന്റെ നീളം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 132 ദിവസം നവജാതശിശുക്കള്‍ക്കു വേണ്ടിയുള്ള അത്യാഹിത വിഭാഗത്തിലെ പരിചരണത്തിന് ശേഷം നിര്‍വാണിനെ ഡിസിചാര്‍ജ് ചെയ്തത്. നിര്‍വാണിനെ മുംബൈയിലെ സൂര്യ ഹോസ്പിറ്റലിലായിരുന്നു പരിചരിച്ചിരുന്നത്. പതിന്നാലു ഡോക്ടര്‍മാരും അമ്പത് നഴ്‌സുമാരും അടങ്ങിയ സംഘമാണ് പരിചരിച്ചത്.

നിര്‍വാണിന്റെ ശ്വാസകോശങ്ങള്‍ ജനനസമയത്ത് പൂര്‍ണവളര്‍ച്ച പ്രാപിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ജനിച്ചു വീണ സമയം മുതല്‍ ശ്വാസോച്ഛ്വാസത്തിന് യന്ത്രസഹായം ആവശ്യമായിരുന്നു. നിര്‍വാണ്‍ ശ്വാസകോശത്തില്‍ വായു കെട്ടിനില്‍ക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി അപകടനിലകളെ തരണം ചെയ്താണ് ജീവിതത്തിലേക്കെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍വാണിന്റെ ആരോഗ്യനിലയില്‍ ആറുമാസത്തെ പരിചരണത്തിലൂടെയും ചികിത്സയിലൂടെയും പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നിര്‍വാണിന്റെ തൂക്കം ഇപ്പോള്‍ ഒരു കിലോഗ്രാമാണ്. കൃത്രിമശ്വാസോച്ഛ്വാസ മാര്‍ഗങ്ങള്‍ എടുത്തുമാറ്റിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button