മലപ്പുറം: കുറ്റിപ്പുറത്ത് ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പുതിയ വാദവുമായി യുവാവ്. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് യുവാവ് പോലീസിന് മൊഴി നല്കി.
പുറത്തൂർ സ്വദേശിയായ ഇർഷാദിനെ കഴിഞ്ഞ ദിവസമാണ് ജനനേന്ദ്രിയം ഭാഗികമായി മുറിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തിട്ടുണ്ട്.
യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതിനെ തുടർന്ന് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന യുവതി മൊഴി നൽകിയിരുന്നു. ഈ വാദം യുവാവ് നിഷേധിച്ചതോടെ പോലീസ് ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയെ ബന്ധുക്കള്‍ക്ക് ഒപ്പം വിട്ടയച്ചിട്ടുണ്ട്.
Post Your Comments