ബീജിങ്ങ്: ഉത്തരകൊറിയക്ക് ഇന്ധനം നല്‍കുന്നതുമായി ബന്ധപ്പെട്ടു നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ചൈന. േപ്യാങ്യാങ്ങില് സമ്മര്‍ദ്ദം െചലുത്താനുള്ള െഎക്യരാഷ്ട്രസഭയുെട നിര്‍ദേശ പ്രകാരമാണ് ഇത്തരത്തിലുള്ളൊരു നടപടി.
ഈ പുതിയ വിവരം പുറത്തു വിട്ടത് ചൈനയുടെ വ്യാപാര മന്ത്രാലയമാണ്. അറിയിപ്പ് പ്രകാരം ഒക്ടോബര്‍ ഒന്നു മുതല്‍ ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങളുെട വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. കൊറിയയുെട പ്രധാന വ്യവസായ പങ്കാളിയും ഉൗര്‍ജ്ജ ദാതാക്കളും ചൈനയാണ്.
ഇത് കൂടാതെ, കൊറിയയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന തുണിത്തരങ്ങളുെട വരവ് നിരോധിക്കുമെന്നും ചൈന അറിയിച്ചു. കൊറിയയുെട വിദേശ വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് വസ്ത്രക്കയറ്റുമതി. െഎക്യരാഷ്ട്രസഭ നിരന്തരന്മായി സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ചൈനയുടെ നടപടി. ഇതുവരെ കൊറിയയുടെ പ്രധാന സഖ്യകക്ഷിയും നയതന്ത്ര സംരക്ഷകരും ചൈനയായിരുന്നു.
Post Your Comments