Latest NewsNewsLife Style

തക്കാളി അനാരോഗ്യത്തിന് കാരണമാകുന്നത് ഇങ്ങനെ

തക്കാളി കഴിക്കുന്നത് ആരോഗ്യം ഉണ്ടാക്കും എന്നതിലുപരി അത് പലപ്പോഴും അനാരോഗ്യത്തിനും വഴിവെക്കുന്നതാണ്. തക്കാളി കഴിക്കുമ്പോള്‍ അത് കൊണ്ട് നിരവധി തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. നെഞ്ചെരിച്ചില്‍ പല തരത്തിലും നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നു. തക്കാളി കൂടുതലായി കഴിക്കുമ്പോള്‍ അത് ആസിഡ് ഉത്പാദിപ്പിക്കുന്നു. ഇത് പലപ്പോഴും നെഞ്ചെരിച്ചില്‍ എന്ന പ്രശ്‌നത്തിലേക്ക് നയിക്കുന്നു.

രോഗപ്രതിരോധ ശേഷി കുറക്കുന്ന കാര്യത്തിലും വളരെ മുന്നിലാണ് തക്കാളി. തക്കാളി ഉപയോഗിക്കുമ്പോള്‍ പല തരത്തില്‍ അത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ തകര്‍ക്കുന്നു. ഇത് ബാക്ടീരിയല്‍ ഫംഗല്‍ ഇന്‍ഫെക്ഷനിലേക്കും നയിക്കുന്നു.

വയറിന് അസ്വസ്ഥത ഉണ്ടാവുന്നതിനും തക്കാളി കാരണമാകുന്നു. ഇതിലുള്ള ലിക്കോപ്പൈന്‍ ആണ് വയറിനെ പ്രതിസന്ധിയില്‍ ആക്കുന്നത്. ഇത് മലബന്ധം, ദഹന പ്രശ്‌നങ്ങള്‍ എന്നീ അവസ്ഥകളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു.

തക്കാളി കഴിക്കുന്നവരില്‍ വളരെ അപകടകരമായി വരുന്ന ഒന്നാണ് കിഡ്‌നി സ്റ്റോണ്‍. കിഡ്‌നി സ്‌റ്റോണിന് കാരണമാകുന്നതാകട്ടെ തക്കാളിയുടെ വിത്താണ്. ഇതിലുള്ള കാല്‍സ്യം ഓക്‌സിലേറ്റ് ആണ് പലപ്പോഴും കിഡ്‌നി സ്‌റ്റോണിന് കാരണമാകുന്നത്.

മൈഗ്രേയ്ന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും തക്കാളി കഴിക്കുന്നത് കാരണമാകുന്നു. തക്കാൡയുടെ ഉപയോഗം തന്നെയാണ് വിട്ടുമാറാത്ത തലവേദനക്കും അത് പിന്നീട് മൈഗ്രേയ്ന്‍ ആവാനും കാരണമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button