ഇടുക്കി: സമുദായ പരിപാടിയില്‍ പങ്കെടുത്തില്ലെന്നാരോപിച്ച് പട്ടിക ജാതി വിഭാഗത്തില്‍ പെട്ട വീട്ടമ്മയുടെ ജാതി സര്‍ട്ടിഫിക്കറ്റ് തഹസില്‍ദാര്‍ റദ്ദാക്കി.
ചേരമര്‍ ഹിന്ദു സമുദായത്തില്‍പ്പെട്ട, നാരുപാറ തണ്ണിപ്പാറയില്‍ രമ്യയുടെ ജാതിസര്‍ട്ടിഫിക്കറ്റാണ് റദ്ദുചെയ്തത്. വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന ജാതി സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍ തിരികെ വാങ്ങുകയും ചെയ്തു.
പട്ടികജാതിക്കാര്‍ക്കുള്ള പദ്ധതിപ്രകാരം വീടുവെക്കാനായി അഞ്ചുസെന്റ് സ്ഥലത്തിന് ബ്ലോക്ക് ഓഫീസില്‍ അപേക്ഷ നല്‍കാന്‍വേണ്ടിയാണ് രമ്യക്ക് ഓഗസ്റ്റ് ഒമ്പതിന് ഒമ്പതിന് തഹസില്‍ദാര്‍ ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍, രമ്യ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളല്ലെന്ന് ചൂണ്ടിക്കാട്ടി രമ്യയ്ക്കെതിരെ സമുദായനേതാവ് തഹസില്‍ദാര്‍ക്ക് പരാതി കൊടുക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് ഓഗസ്റ്റ് 29ന് തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്തു.
ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതിനെതിരെ വീട്ടമ്മ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സമുദായപരിപാടികളില്‍ പങ്കെടുക്കാത്തയാള്‍ സമുദായത്തിന്റെപേരിലുള്ള ആനുകൂല്യങ്ങള്‍ വാങ്ങാനനുവദിക്കില്ലെന്ന് സമുദായനേതാവ് വെല്ലുവിളിച്ചതായി രമ്യ കളക്ടര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ തഹസില്‍ദാരോട് വിശദീകരണം തേടിയിട്ടുണ്ട്.
Post Your Comments