ന്യൂഡല്‍ഹി: ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളില്‍ പ്രമുഖമായ എന്‍ടി ടിവിയെ സ്പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിങ്ങ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ കാര്യം പുറത്ത് വിട്ടേക്കുന്നത് ദ ഇന്ത്യന്‍ എക്സ്പ്രസ്.
എന്‍ഡിടിവി ഉടമകളായ പ്രണോയ് റോയും രാധിക റോയും സിബിഐ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനൊരുങ്ങുന്നത്. ബിജെപിയിലെ ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് അജയ് സിങ്ങ്. മാത്രമല്ല, ആദ്യ എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായിരുന്നു അജയ് സിങ്ങ്.
കരാറനുസരിച്ച് എഡിറ്റോറിയല്‍ അവകാശങ്ങളുള്‍പ്പെടെ 40 ശതമാനം ഓഹരികളാണ് അജയ് സിങ്ങിന് ലഭിക്കുക. ഒപ്പം പ്രണോയും രാധികയും 20 ശതമാനം ഓഹരികള്‍ നിലനിര്‍ത്തും. റിപ്പോര്‍ട്ട് പ്രകാരം
600 കോടി രൂപയ്ക്കാണ് അജയ് സിങ്ങുമായുള്ള ഇടപാട്. എന്നാല്‍ എന്‍.ടിവി ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. അജയ് സിങ്ങിന്റെ നേതൃത്വത്തില്‍ സ്പൈസ് ജറ്റ് ആരംഭിക്കുന്നത് 2004 ലാണ്.
Post Your Comments