KeralaLatest NewsNews

സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്ന ബ്രാന്റിന്റെ അരി വെന്തുകഴിഞ്ഞു നീല നിറത്തിലാകുന്നു

അടൂര്‍ : സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്ന ബ്രാന്റിന്റെ അരി വെന്തുകഴിഞ്ഞു നീല നിറത്തിലായാതായി പരാതി. പാകം ചെയ്ത ചോറ് പിറ്റേ ദിവസം എടുത്തപ്പോഴാണ് നിറ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത്. അടൂര്‍ മണക്കാല ചരുവിളയില്‍ പ്രശാന്തിന്റെ വീട്ടിലാണ് സംസ്ഥാനത്ത് വ്യപകമായി ഉപോയഗിക്കുന്ന ബ്രാന്റിന്റെ അരി വെന്തുകഴിഞ്ഞു നീല നിറത്തിലായത്.

രണ്ടാഴ്ച്ച മുമ്പാണ് പ്രശാന്ത് ഈ ബ്രാന്റിന്റെ മുന്തിയ ഇനം അരി വാങ്ങിയത്. ഇതു പാകം ചെയ്തു തൊട്ടടുത്ത ദിവസം നീല നിറമായി മാറിയത്. സഞ്ചിയില്‍ നിറച്ച 10 കിലോ അരിയാണ് പ്രശാന്ത് വാങ്ങിയത്. ബുധനാഴ്ച രാവിലെ ഒന്‍പതിനു പാകം ചെയ്ത ചോറ് ഇന്നലെ രാവിലെ എടുത്തപ്പോഴാണ് നീല നിറത്തില്‍ കണ്ടത്. പക്ഷേ ഈ അരി ഉപയോഗിച്ചതു കൊണ്ട് ഇതു വരെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നു പ്രശാന്ത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button