Latest NewsNewsIndiaInternational

പാകിസ്ഥാനു എന്തുകൊണ്ട് ടെററിസ്ഥാന്‍ എന്ന പേരു അനുയോജ്യമെന്ന് വ്യക്തമാക്കി ഇന്ത്യ യു.എന്നില്‍

ന്യൂഡല്‍ഹി: വര്‍ഷങ്ങളായി തീവ്രവാദികള്‍ക്ക് അഭയം നല്‍കിയതിലൂടെ പാകിസ്ഥാന്‍ വലിയൊരു ‘ടെററിസ്ഥാന്‍’ ആയി മാറിയിരിക്കുകയാണെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍. കാശ്മീരിലെ ആളുകളെ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നും ആയതിനാല്‍ ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ വേണമെന്നുമുള്ള പാക് പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രതിനിധി ഈനം ഗംഭീര്‍. ഈ സംഭവം നടന്നത് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലാണ്.

ഒസാമ ബിന്‍ ലാദനെപ്പോലുള്ള വലിയ ത്രീവവാദിക്ക് അഭയം നല്‍കിയ രാഷ്ട്രം ഇപ്പോള്‍ വഞ്ചനയിലൂടെയും ചതിയിലൂടെയും പുതിയ കഥകള്‍ മെനയുകയാണെന്നും ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറിയായ ഈനം ഗംഭീര്‍ ചൂണ്ടിക്കാട്ടി. മനുഷ്വത്തമുള്ള മണ്ണിനെ വെറുമൊരു തീവ്രവാദത്തിന്റെ വിളനിലമാക്കി മാറ്റിയിരിക്കുന്നു. ആഗോള തീവ്രവാദികളെ കയറ്റുമതി ചെയ്യുന്ന ‘ടെററിസ്ഥാന്‍’ മാത്രമാണ് പാകിസ്ഥാനെന്നും അവര്‍ ആഞ്ഞടിച്ചു.

ജമ്മു കാശ്മീര്‍, അത് ഇന്ത്യയുടെ മാത്രം ഭാഗമാണ്. ഈ സത്യം പാകിസ്ഥാന്‍ മനസിലാക്കിയെ തീരു. അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചാലും ഇന്ത്യയുടെ അഖണ്ഡതയെ തകര്‍ക്കാന്‍ പാകിസ്ഥാന് സാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button