Latest NewsIndiaNews

താന്‍ വിവേചനപരമായി പെരുമാറില്ല : ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: മുഹ്റം ദിനത്തില്‍ ദുര്‍ഗാ വിഗ്രഹ നിമഞ്ജനം അനുവദിച്ച കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. തന്റെ കഴുത്ത് അറുത്താലും താന്‍ എന്ത് ചെയ്യണമെന്ന് ആരും പറയേണ്ടന്ന് മമത പറഞ്ഞു. മുഹ്റം ദിനത്തില്‍ വിഗ്രഹ നിമഞ്ജനം നിരോധിച്ചത് ന്യുനപക്ഷ പ്രീണനമാണെങ്കില്‍ തന്റെ തലയിലേക്ക് ഒരു തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാല്‍ പോലും ജീവനുള്ള കാലത്തോളം താന്‍ അത് തുടരുമെന്നും മമത പറഞ്ഞു.

മുഹ്റം ദിനം ഉള്‍പ്പെടെയുള്ള എല്ലാ ദിനങ്ങളിലും ദുര്‍ഗാ വിഗ്രഹ നിമഞ്ജനം നടത്താമെന്നും ഇതിന് പൊലീസ് സംരക്ഷണം നല്‍കണമെന്നുമാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. മമതയുടെ വിഭജന രാഷ്ട്രീയത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും ഏറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് ബിജെപിയുടെ രാജ്യസഭാംഗം രൂപ ഗാംഗുലി പറഞ്ഞു.

താന്‍ വിവേചനപരമായി പെരുമാറില്ല. അതാണ് തന്റേയും ബംഗാളിന്റേയും സംസ്കാരമെന്നും മമത പറഞ്ഞു. മുഹ്റം ചടങ്ങുകളുമായി ബന്ധപ്പെട്ട് ദുര്‍ഗാ വിഗ്രഹ നിമഞ്ജനം ഒരു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് മമത ബാനര്‍ജി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സംഘര്‍ഷം ഒഴിവാക്കുന്നതിനായിരുന്നു ഈ തീരുമാനം. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടി ഉത്തരവ് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button