കണ്ണൂർ: കേരളത്തിൽ ഇനി ഒരു ക്ഷേത്രവും ഇനി ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. കണ്ണൂരിൽ ഗണേശ സേവാകേന്ദ്രം നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
ക്ഷേത്രങ്ങള്‍ വിശ്വാസികളുടേതാണ്. അതില്‍ മതേതര സര്‍ക്കാരിന് കാര്യമില്ല. സര്‍ക്കാര്‍ ഏറ്റെടുത്തു നടത്താന്‍ ക്ഷേത്രം മതേതര സ്ഥാപനമല്ല. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലെ വിശ്വാസികളുടെ പ്രതിഷേധം ക്ഷേത്രങ്ങൾ വിശ്വാസികളിലേയ്ക്ക് മടങ്ങി എത്തുന്നതിന്റെ സൂചനയാണ്.
ശ്രീകൃഷ്ണജയന്തി ആഘോഷം നടത്താനുള്ള അവകാശം ആര്‍ക്കാണെന്നു പൊതുസമൂഹം ചര്‍ച്ച ചെയ്യണം. സംഘട്ടനമുണ്ടാക്കാനാണ് കണ്ണൂരില്‍ ശ്രീകൃഷ്ണജയന്തിദിനത്തില്‍ സിപിഎം ഘോഷയാത്ര നടത്തിയതെന്നും നബിദിന ഘോഷയാത്രയ്ക്കോ കുരിശിന്റെ വഴിക്കോ ബദലായി ഘോഷയാത്ര നടത്താന്‍ സിപിഎമ്മിനു ധൈര്യമുണ്ടോയെന്നും ശശികല ചോദിച്ചു.
രോഗിന്‍ഗ്യ അഭയാര്‍ഥികളെ തിരിച്ചയക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ശശികല ന്യായീകരിച്ചു. ബുദ്ധമതത്തിന്റെ സ്മാരകങ്ങള്‍ എല്ലാമുള്ള ഇന്ത്യയില്‍ ബുദ്ധമതവുമായി ഏറ്റുമുട്ടി അവരെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗത്തിന് ഇന്ത്യയില്‍ അഭയം നല്‍കരുത്. രോഹിന്‍ഗ്യകള്‍ പാക്കിസ്ഥാനിലേക്കോ ബംഗ്ലദേശിലേക്കോ പോകട്ടെയെന്നും ശശികല പറഞ്ഞു.
Post Your Comments