Latest NewsNewsIndia

നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ അച്ഛന്‍ ഓവുചാലില്‍ വലിച്ചെറിഞ്ഞ് കൊന്നു

ന്യൂഡല്‍ഹി: നിര്‍ത്താതെ കരഞ്ഞ ഒരു വയസുകാരിയെ അച്ഛന്‍ ഓവുചാലില്‍ വലിച്ചെറിഞ്ഞ് കൊന്നു. ഡല്‍ഹി ജാമിയ നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അച്ഛന്‍ റാഷിദ് ജമാലിനെ പോലീസ് അറസ്റ്റ് ചെയ്തു.

റാഷിദ് ജമാല്‍ ചൊവ്വാഴ്ച അമിതമായി മദ്യപിച്ച് വീട്ടിലെത്തുകയും ഭാര്യയുമായി വഴക്കിടുകയുമായിരുന്നു.
ഇതോടെ കുഞ്ഞ് കരച്ചില്‍ തുടങ്ങി. ഉടന്‍ തന്നെ കരയുന്ന കുഞ്ഞിനെയും എടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയ ഇയാള്‍ അകലെയുള്ള ഓവ് ചാലില്‍ കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥനായ റോമില്‍ ബാനിയ പറഞ്ഞു.

റാഷിദ് ജമാല്‍ കുഞ്ഞിനെ എടുത്ത് കൊണ്ട് പോവുന്നത് കണ്ട ഭാര്യ മോഫിയ ബീഗം ബന്ധുക്കളെയും അയല്‍ക്കാരെയും കൂട്ടി പിന്നാലെ ഓടിയെങ്കിലും അപ്പോഴേക്കും ഇയാള്‍ കുഞ്ഞിനെ ഓവുചാലില്‍ എറിഞ്ഞിരുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും നാട്ടുകാര്‍ ഇയാളെ കൈകാര്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button