Latest NewsNewsGulf

അശ്ലീല ആംഗ്യം കാണിച്ച ബ്രിട്ടീഷ് സ്വദേശിയായ ഡ്രൈവറിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു

അശ്ലീല ആംഗ്യം കാണിച്ച സംഭവത്തില്‍ ബിട്ടീഷ് സ്വദേശിയായ ഡ്രൈവറിനെ ദുബായ് പോലീസ് പിടികൂടി. വാഹനം ഓടിച്ചു പോകുന്ന വേളയിലാണ് സംഭവം നടന്നതെന്നു പോലീസ് വ്യക്തമാക്കി. ദുബായിലെ മറ്റൊരു ഡ്രൈവര്‍ക്കു നേരെ വിരല്‍ ഉപയോഗിച്ച് ഇയാള്‍ അശ്ലീല ആംഗ്യം കാണിച്ചെന്നു പോലീസ് വ്യക്തമാക്കി

പാശ്ചാത്യ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ഇതിനെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്നു പോലീസ് അറിയിച്ചു. റെന്റ് എ കാര്‍ ഓടിച്ച ബ്രിട്ടീഷ് സ്വദേശിയാണ് ഏഷ്യന്‍ വംശജനായ വ്യക്തിയെ അശ്ലീല ആംഗ്യം കാണിച്ചത്. സംഭവം കണ്ട മറ്റൊരു ഡ്രൈവറാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. പ്രതി അശ്ലീല സന്ദേശം കാണിച്ച വ്യക്തി കുടുംബസമ്മേതം യാത്ര ചെയുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതി വീണ്ടും യുഎഇയിലേക്ക് മടങ്ങി വന്നപ്പോഴാണ് പിടിലായത്. പോലീസ് സംഭവത്തില്‍ ഇരുകൂട്ടരുമായി സംസാരിച്ച് ഒത്തുതീര്‍പ്പിലക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ തന്റെ സംഭവം കാരണം തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടയെന്നു ഏഷ്യന്‍ വംശജന്‍ അറിയിച്ചു. അതിനാല്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി ദുബായ് പോലീസ് പറഞ്ഞു.

 

shortlink

Post Your Comments


Back to top button