Latest NewsNewsIndia

ഏഴുവയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് സിബിഐ ഏറ്റെടുത്തു

ന്യൂഡല്‍ഹി: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമന്‍ ഠാക്കൂറിന്റെ കൊലപാതക കേസ് സിബിഐ ഏറ്റെടുത്തു. സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ഗുരുഗ്രാം റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധം നടന്നിരുന്നു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ കേന്ദ്രത്തിന് ഹരിയാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു. സ്‌കൂളിലെ ശുചിമുറിയിലാണ് ഏഴുവയസുകാരനായ കുട്ടി കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്‌കൂള്‍ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button