ഷിംല: പ്രണയിച്ച് വഞ്ചിച്ച യുവാവിന് യുവതി കൊടുത്തത് ചെറിയ സമ്മാനമൊന്നുമല്ല. അവരുടെ വക അടിയും ഉപദേശവുമാണ് നല്‍കിയത്. ഉത്തരാഖണ്ഡ് മന്ത്രി ഹാരക് സിങ് റാവത്തിന്റെ അനന്തരവന്‍ അങ്കിത് റാവത്തിനാണ് ഇതേ തുടര്‍ന്ന് മര്‍ദനമേറ്റത്. യുവതി ഇയാളെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഡെറാഡൂണിലെ ബഞ്ചാരാവാലിയിലാണ് സംഭവം.
ഇരുവരും പ്രനയത്തിലായിട്ടു ഒരു വര്‍ഷം കഴിഞ്ഞു. മറ്റു സ്ത്രീകളുമായി അങ്കിതിനുള്ള ബന്ധമാണ് യുവതിയെ പ്രകോപിപ്പിച്ചത്. എന്തിനാണ് തന്റെ സഹോദരിക്കും മെസേജ് അയച്ചതെന്ന് യുവതി വീഡിയോയില്‍ ചോദിക്കുന്നുണ്ട്.
ഇനി മറ്റു പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കില്ലെന്ന് സത്യം ചെയ്യാനും യുവതി ഇയാളോട് ആവശ്യപ്പെടുന്നതായി കാണാം. മാത്രമല്ല, മറ്റു പെണ്‍കുട്ടികള്‍ക്കൊപ്പം കണ്ടാല്‍ താന്‍ അടിക്കുമെന്നും യുവതി വ്യക്തമാക്കുന്നുണ്ട്. “ഇനി ധര്‍മശാലയിലെ ഒരു പെണ്‍കുട്ടിക്കുമൊപ്പം ഞാന്‍ കറങ്ങി നടക്കില്ല. അങ്ങനെ ചെയ്താല്‍ എന്നെ തല്ലിക്കോളൂ” എന്നാണ് അങ്കിതിനോട് പറയാന്‍ ആവശ്യപ്പെടുന്നത്. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് യുവതിയുടെ ആവശ്യങ്ങളെല്ലാം അങ്കിത് കരഞ്ഞുകൊണ്ട് സമ്മതിക്കുന്നതും കാണാം.
https://www.facebook.com/JantaKaReporterHN/videos/1918406571812341/
facebook video courtesy; janta ka reporter
Post Your Comments