ബംഗളൂരു: ബംഗാൾ കടുവകളുടെ ആക്രമണത്തിൽ വെള്ളക്കടുവ ചത്തു. ബന്നാർഘട്ട ദേശീയോദ്യാനത്തിലാണ് സംഭവം നടന്നത്. ചത്ത കടുവയക്ക് ഒമ്പതു വയസ് പ്രായമുണ്ടായിരുന്നു. വെള്ളക്കടുവ ബംഗാൾ കടുവകളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് എത്തിയതാണ് ആക്രമണത്തിനു പിന്നിലുള്ള കാരണം.
ജീവനക്കാരുടെ പിഴവു മൂലമാണ് വെള്ളക്കടുവ ഇവിടെ എത്തിയത്. വെള്ളക്കടുവയെ രണ്ടു കടുവകൾ ചേർന്നാണ് ആക്രമിച്ചത്. പിന്നീട് ജീവനക്കാരുടെ ശബ്ദമുണ്ടാക്കിയപ്പോൾ ഇവ പിൻമാറുകയായിരുന്നു. ഞായറാഴ്ച നടന്ന ആക്രമണത്തിൽ ഗുരുതരുമായി പരിക്കേറ്റ വെള്ളക്കടുവ ബുധനാഴ്ച വൈകുന്നേരം ചത്തു. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Bengaluru: Nine-year-old White Tiger strays into the enclosure of Bengal tigers, dies after being attacked by them at Bannerghatta Bio Park pic.twitter.com/7fkLpPB7Nc
— ANI (@ANI) September 21, 2017
Post Your Comments