MollywoodLatest NewsCinemaBollywood

തന്മാത്ര ഹിന്ദിയിലേക്ക് : നായകനായി സൂപ്പർ താരം

2005 ൽ മോഹൻലാൽ ബ്ലെസി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം തന്മാത്ര ഹിന്ദിയിലേക്ക് .പ്രേക്ഷകശ്രദ്ധയോടൊപ്പം നിരൂപപ്രശംസയും നേടിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ നായകനായി എത്തുന്നത് ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ ആമിര്‍ ഖാന്‍ ആണ്. ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച ചിത്രം, നടന്‍, സംവിധായകന്‍, തിരക്കഥ തുടങ്ങിയവ ചിത്രം സ്വന്തമാക്കിയിരുന്നു. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും തന്മാത്രയ്ക്ക് ലഭിച്ചിരുന്നു.

അല്‍ഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളായിരുന്നു ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ രമേശന്‍ നായര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ ചിത്രത്തില്‍ മീര വാസുദേവായിരുന്നു നായിക. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, അര്‍ജുന്‍ ലാല്‍, ഇന്നസെന്റ്, പ്രതാപ് പോത്തന്‍, സീത തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്.ബോളിവുഡിന് അനുയോജ്യമായ രീതിയില്‍ തിരക്കഥ മാറ്റിയെഴുതുന്ന തിരക്കിലാണ് സംവിധായകന്‍ ബ്ളെസി.എന്നാല്‍ ആരാണ് ചിത്രം സംവിധാനം ചെയ്യുകയെന്ന് തീരുമാനമായിട്ടില്ല.

shortlink

Post Your Comments


Back to top button