
വാഷിംഗ്‌ടൺ : നരേന്ദ്ര മോദിയേയും ഡൊണാൾഡ് ട്രംപിനെയും തിരഞ്ഞെടുപ്പിൽ തുണച്ചത് തൊഴിലില്ലായ്‌മ മൂലമുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി.അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
2014ൽ ഇന്ത്യയിൽ തൊഴിലില്ലായ്‌മ വളരെ രൂക്ഷമായിരുന്നു ഇതിൽ ഭരണകക്ഷിയായ കോൺഗ്രസിനോട് ജനങ്ങൾക്ക് കടുത്ത അമർഷമുണ്ടായിരുന്നു ഇതാണ് മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ അധികാരത്തിലെത്തിച്ചത്. സമാനമായ സാഹചര്യം തന്നെയാണ് അമേരിക്കയിൽ ട്രംപിനെ അധികാരത്തിലെത്തിച്ചത്.
പക്ഷെ അധികാരത്തിലേറിയ മോദി തൊഴിലില്ലായ്‌മ ഇല്ലാതാക്കാൻ ഒന്നും ചെയ്യുന്നില്ല. താമസിയാതെ തന്നെ അധികാരത്തിലേറ്റിയ ജനങ്ങൾ തന്നെ മോദിക്കെതിരെ തിരിയുമെന്നും രാഹുൽഗാന്ധി പറഞ്ഞു. ഭാവിയിൽ ഇന്ത്യയുടേയും ചൈനയുടെയും പ്രവർത്തന മികവാണ് ലോകത്തെ നയിക്കാൻ പോകുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Post Your Comments