Latest NewsLife Style

മുടി വെട്ടിയതിന് ശേഷം പുരുഷന്മാർ ഒരിക്കലും ഇക്കാര്യം ചെയ്യരുത്

ഹെയര്‍ സ്റ്റൈലുകൾ പരീക്ഷിക്കുന്ന കാര്യത്തിൽ സ്ത്രീകളെക്കാൾ മുൻപന്തിയിലാണ് പുരുഷന്മാർ. ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലുമൊക്കെ പോയി ഇഷ്ടപ്പെടുന്ന വിധത്തിൽ മുടി വെട്ടിയതിന് ശേഷം ബാർബർമാർ നെക് മസാജ് അഥവാ നെക് ക്രാക്ക് ചെയ്യാറുണ്ട്. എന്നാൽ ഇത് ഒഴിവാക്കണമെന്നാണ് പഠനങ്ങൾ പറയുന്നത്. മൊത്തത്തിൽ ഒരു റിലാക്സേഷൻ കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ നിങ്ങളെ എന്നെന്നേക്കുമായി കിടക്കയിലാഴ്ത്താൻ പാകമാണ് ഈ നെക്മസാജ്.

സമൂഹമാധ്യമങ്ങളിലാകെ വൈറലാകുന്ന അജയ് കുമാർ എന്ന അമ്പത്തിനാലുകാരന്റെ കഥയാണ് ഇപ്പോൾ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ടി വെട്ടിയതിനു ശേഷം നെക് മസാജ് ചെയ്യുന്നതിനിടെ തല ഇരുവശത്തേക്കുമാക്കി ക്രാക് ചെയ്യുന്നതിനിടെ അജയ്‌യുടെ ദശമനാഡിക്കു ക്ഷതം സംഭവിക്കുകയായിരുന്നു. ഇതു ശ്വാസോച്ഛ്വാസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്‌ത അജയ് ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. മുടിവെട്ടാനെത്തിയ ആള്‍‌ക്ക് നെക് മസാജ് റിലാക്സേഷൻ നൽകുമെങ്കിലും ചില അവസരങ്ങളിൽ അതു കൈവിട്ടുപോകുമെന്നാണ് ഡോക്ടർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button