കൊല്‍ക്കത്ത: ഹൈക്കോടതി വിധിക്കെതിരെ മമത ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബനാര്‍ജി. മുഹറം ദിനത്തില്‍ ദുര്‍ഗാഷ്ടമിയുടെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് മമത രംഗത്തു വന്നിരിക്കുന്നത്. സംസ്ഥാനത്തു സമാധനം നടപ്പാക്കാന്‍ ആവശ്യമായത് എല്ലാം ചെയും. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ കഴുത്തറുക്കാം. പക്ഷേ ആരും എന്നെ എന്താണ് ചെയ്യേണ്ടതെന്ന് പഠിപ്പിക്കണ്ടെ കാര്യമില്ലെന്നും അവര്‍ പറഞ്ഞു.
മുഹറം ദിനത്തില്‍ ദുര്‍ഗാഷ്ടമി ആഘോഷങ്ങള്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായി ഒഴിവാക്കണമെന്നായിരുന്നു മമത നിര്‍ദേശിച്ചത്. ഇതിനു എതിരെ സംഘപരിവാര്‍ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നത്. ഒക്ടോബര്‍ ഒന്നിനാണ് ഒരുവിഭാഗം ഇസ്ലാം മതവിഭാഗക്കാര്‍ മുഹറം ആഘോഷിക്കുന്നത്. സെപ്തംബര്‍ 30 രാത്രിയോടെ മുഹറവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകളും ചടങ്ങുകളും ആരംഭിക്കും. അതിനാല്‍ ദുര്‍ഗാപൂജയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനം 30ന് വൈകുന്നേരം ആറ് മണിയോടെ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കണമെന്നും മുഹറം ചടങ്ങുകള്‍ക്ക് ശേഷം ഒക്ടോബര്‍ 2ന് പൂജാ ആഘോഷങ്ങള്‍ പുനരാരംഭിക്കാമെന്നും മമത മുമ്പ് അറിയിച്ചിരുന്നു.
പക്ഷേ ഈ നിര്‍ദേശം കല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. കോടതി മുഹറം അടക്കമുള്ള ദിനങ്ങളില്‍ പുലര്‍ച്ചെ 12 മണി വരെ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
Post Your Comments