KeralaLatest NewsNews

പേപിടിച്ചു പശു ചത്തു; പശുവിന്റെ പാല്‍ കൂടിച്ച നാട്ടുകാർ ആശങ്കയിൽ

പത്തനാപുരം: പേപിടിച്ചു ചത്ത പശുവിന്റെ പാല്‍ കുടിച്ചു എന്ന സംശയത്തില്‍ നാട്ടുകാർ ആശങ്കയിൽ. ഒരു വീട്ടമ്മ നാലുമാസം മുമ്പു വാങ്ങിയ പശുവാണ് കഴിഞ്ഞ ഏഴിന് ചത്തത്. ഡോക്ടര്‍ പരിശോധിച്ച് പശുവിന് പേ ഇളകിയതാണ് എന്ന് കണ്ടെത്തി. സംഭവം പുറത്തറിഞ്ഞതോടെ പശുവിന്റെ പാല്‍ കുടിച്ചവര്‍ എല്ലാം കുത്തിവയ്പ്പ് എടുക്കാന്‍ അടൂര്‍ താലുക്ക് ആശുപത്രിയില്‍ എത്തി. എന്നാൽ മരുന്നില്ല എന്ന കാരണം പറഞ്ഞ് അതികൃതര്‍ ചികിത്സ തേടി എത്തിയവരെ മടക്കി അയച്ചു.

സമീപത്തെ താലൂക്ക് ആശുപത്രിയിലും മരുന്നില്ല എന്നാണ് അധികൃതരുടെ മറുപടി. എന്നാല്‍ ചൂടാക്കിയ പാല്‍ കുടിച്ചാൽ പേവിഷ ബാധ ഏല്‍ക്കാനുള്ള സാധ്യത കുറവാണ് എന്നു വെറ്റിനറി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button