ഫ്‌ലോറിഡ: ഈ ബാലികയുടെ ഹൃദയം ശരീരത്തിനു പുറത്താണ്. ഒരു കുഴിയായി നെഞ്ചില്‍ ഹൃദയം കാണാനായി സാധിക്കും. ഹൃദയമിടിപ്പുകള്‍ കാണാന്‍ സാധിക്കുന്ന വിധത്തിലുള്ള ഹൃദയവുമായി ജീവിക്കുന്നത് ഫ്‌ളോറിഡയില്‍ ജീവിക്കുന്ന എട്ടു വയസുകാരി വിര്‍സാവിയാണ്. അപൂര്‍വമായി മാത്രം സംഭവിക്കുന്ന ചില ശാരീരക പ്രത്യേകതകളാണ് ഇതിനു നിദാനം.
ജീവന്‍ തന്നെ ഭീഷണിയായി മാറുന്ന ഈ അവസ്ഥ 5.5 മില്യണ്‍ ആളുകളില്‍ ഒരാള്‍ക്ക് മാത്രമാണ് ഉണ്ടാകുന്നത്. പെന്റളോജി കാന്‍ട്രല്‍ എന്ന ഈ അവസ്ഥയെ വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. നിരവധി ആശുപ്രതികളില്‍ ചികിത്സ തേടിയെ ഈ ബാലികയക്ക് നിരാശ മാത്രമാണ് ലഭിച്ചത്. എല്ലാ ആശുപത്രികളും കുട്ടിയെ കൈയൊഴിഞ്ഞു. ജീവന്‍ നഷ്ടമാകാനുള്ള സാധ്യത കാരണം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്യാനോ ചികിത്സകള്‍ നടത്താനോ തയാറാകുന്നില്ല.
Post Your Comments