Latest NewsIndiaNews

മമതാ ബാനര്‍ജിയ്ക്കെതിരെ ഹൈക്കോടതി 

കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ നടപടിക്ക്​ ഹൈക്കോടതിയു​ടെ രൂക്ഷ വിമര്‍ശനം. നവരാത്രി പുജയാടനുബന്ധിച്ച്‌​ നടക്കുന്ന ദുര്‍ഗാ വിഗ്രഹ നിമഞ്​ജനത്തിന്​ മുഹറം ദിനത്തില്‍ നിരോധനമേര്‍പ്പെടുത്തിയ നടപടിയെയാണ് കോടതി വിമര്‍ശിച്ചത്. മതപരമായ അനുഷ്​ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള പൗര​​ന്റെ അവകാശത്തെ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന്​ ഊഹിച്ച്‌​ തടയുവാന്‍ സംസ്​ഥാനത്തിന്​ സാധിക്കി​ല്ലെന്ന് ​ഹൈക്കോടതി പറഞ്ഞു. ഹിന്ദുക്കളും മുസ്​ലീംകളും ​ഐക്യത്തോടുകൂടി കഴിയട്ടെ. അവര്‍ക്കിടയില്‍ വിഭജനം സൃഷ്​ടിക്കരുതെന്നും ആക്​ടിങ്​ ചീഫ്​ ജസ്​റ്റിസ്​ രാകേഷ്​ തിവാരി പറഞ്ഞു.

മുഹറത്തോടനുബന്ധിച്ച്‌​ സെപ്​തംബര്‍ 30ന്​ രാത്രി 10 മുതല്‍ ഒക്ടോബര്‍ ഒന്ന്​ രാത്രി 10 വരെ ദുര്‍ഗാ വിഗ്രഹ നിമഞ്​ജനം തടഞ്ഞ സര്‍ക്കാര്‍ നടപടിക്ക്​ ശക്​തമായ കാരണമു​ണ്ടെങ്കില്‍ അത്​ വ്യക്​തമാക്കണമെന്നും കോടതി മമതാ ബാനര്‍ജിയോട്​ ആവശ്യപ്പെട്ടു. രണ്ടു മതവിഭാഗങ്ങള്‍ യോജിച്ചു ജീവിക്കാന്‍ കഴിയി​ല്ലെന്നതിന്​ കൃത്യമായ തെളിവുകളു​ണ്ടെങ്കില്‍ മാത്രമേ മതപരമായ കാര്യങ്ങളില്‍ സര്‍ക്കാറിന്​ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കൂ. നേരത്ത, പൊതു പരിപാടിയില്‍ മുഖ്യമന്ത്രി തന്നെ ഹിന്ദുക്കളും മുസ്​ലീംകളും ​ഐക്യത്തോടെയാണ്​ സംസ്​ഥാനത്ത്​ ജീവിക്കുന്നതെന്ന്​ പറഞ്ഞിരുന്നു. പിന്നെ, എന്ത്​ ക്രമസമാധാന പ്രശ്​നം ചൂണ്ടിക്കാട്ടിയാണ്​ ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നതെന്ന്​ വ്യക്​തമാക്കണമെന്നും കോടതി ആവശ്യ​പ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button