കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ നടപടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നവരാത്രി പുജയാടനുബന്ധിച്ച് നടക്കുന്ന ദുര്‍ഗാ വിഗ്രഹ നിമഞ്ജനത്തിന് മുഹറം ദിനത്തില്‍ നിരോധനമേര്‍പ്പെടുത്തിയ നടപടിയെയാണ് കോടതി വിമര്‍ശിച്ചത്. മതപരമായ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള പൗരന്റെ അവകാശത്തെ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് ഊഹിച്ച് തടയുവാന്‍ സംസ്ഥാനത്തിന് സാധിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഹിന്ദുക്കളും മുസ്ലീംകളും ഐക്യത്തോടുകൂടി കഴിയട്ടെ. അവര്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കരുതെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് രാകേഷ് തിവാരി പറഞ്ഞു.
മുഹറത്തോടനുബന്ധിച്ച് സെപ്തംബര്‍ 30ന് രാത്രി 10 മുതല്‍ ഒക്ടോബര്‍ ഒന്ന് രാത്രി 10 വരെ ദുര്‍ഗാ വിഗ്രഹ നിമഞ്ജനം തടഞ്ഞ സര്‍ക്കാര്‍ നടപടിക്ക് ശക്തമായ കാരണമുണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്നും കോടതി മമതാ ബാനര്‍ജിയോട് ആവശ്യപ്പെട്ടു. രണ്ടു മതവിഭാഗങ്ങള്‍ യോജിച്ചു ജീവിക്കാന്‍ കഴിയില്ലെന്നതിന് കൃത്യമായ തെളിവുകളുണ്ടെങ്കില്‍ മാത്രമേ മതപരമായ കാര്യങ്ങളില്‍ സര്‍ക്കാറിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കൂ. നേരത്ത, പൊതു പരിപാടിയില്‍ മുഖ്യമന്ത്രി തന്നെ ഹിന്ദുക്കളും മുസ്ലീംകളും ഐക്യത്തോടെയാണ് സംസ്ഥാനത്ത് ജീവിക്കുന്നതെന്ന് പറഞ്ഞിരുന്നു. പിന്നെ, എന്ത് ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Post Your Comments