Latest NewsKeralaNewsIndia

ആധാർ ഇല്ലാത്തവർക്ക് ഇനി റേഷനില്ല

തിരുവനന്തപുരം: ഈ മാസം മുപ്പത്തിനകം ആധാർ നമ്പർ നൽകാത്തവർക്ക് റേഷൻ നൽകാനാവില്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആധാര്‍ നമ്പർ രേഖപ്പെടുത്തി അതിന്റെ സാധുത ഉറപ്പ് വരുത്തി മാത്രമേ റേഷന്‍ സാധനങ്ങള്‍ ലഭിക്കുകയുള്ളു. സംസ്ഥാനത്ത് ഇതിനകം റേഷന്‍ കടകള്‍ വഴി ആധാര്‍ നമ്പർ സ്വീകരിച്ചിട്ടുണ്ട്. ആധാര്‍ ലഭ്യമാക്കിയവരുടെ പട്ടിക എല്ലാ റേഷന്‍ കടകളിലും ലഭ്യമാക്കും. രാജ്യത്തെ പൊതു വിതരണ മേഖല കൂടുതൽ സുതാര്യമാക്കാനാണ് കേന്ദ്ര സർക്കാർ ഇത്തരത്തിലൊരു നടപടിക്കൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button