Latest NewsNewsIndia

22 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പ്രധാന അധ്യാപകന് 55 വര്‍ഷം തടവ്

മധുര: ദളിത് വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ 22 പേരെ ലൈംഗികമായി പീഡിപ്പിച്ചതിന് സര്‍ക്കാര്‍ സ്‌ക്കൂളിലെ പ്രധാന അധ്യാപകന് 55 വര്‍ഷം തടവ്. പൊതുമ്പു ഗ്രാമത്തിലെ സ്‌കൂള്‍ പ്രധാനാധ്യാപകനായ എസ്. ആരോഗ്യസ്വാമിയാണ് 22 കേസുകളില്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയത്.

പട്ടിക ജാതി-പട്ടിക വര്‍ഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ 91 ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചതായി സംശയിക്കുന്നുണ്ട്. ഇയാള്‍ 12,32,500 രൂപ പിഴ നല്‍ണം. പിഴതുക പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്കാണ് നല്‍കേണ്ടത്.

എഴ് വര്‍ഷം മുമ്പ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് അരോഗ്യ സ്വാമിക്കും മറ്റു മൂന്ന് അധ്യാപകര്‍ക്കെതിരെയും കേസെടുത്തത്. മറ്റു അധ്യാപകരായ സി. അമേലി റോസ്, ഷന്‍മുഖ കുമാരസ്വാമി, വികടര്‍ എന്നിവര്‍ പ്രധാനാധ്യാപകനെ കുറ്റം ചെയ്യാന്‍ സഹായിച്ചതായി കോടതി കണ്ടെത്തി.

 

shortlink

Post Your Comments


Back to top button