തിരുവനന്തപുരം: രണ്ടാഴ്ച്ചയ്ക്കുള്ളിൽ 2161 പേർ സംസ്ഥാനത്ത് പോലീസ് പിടിലായി. ഗുണ്ടാസംഘങ്ങൾക്കും സാമൂഹിക വിരുദ്ധർക്കും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവർക്കുമെതിരെയുള്ള നടപടികളുടെ ഭാഗമായി ഇത്രയും പേരെ പിടികൂടിയത്. ഈ മാസം മൂന്നു മുതൽ 16 വരെയാണ് ഇത്ര അധികം അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം റേഞ്ച്-561, കൊച്ചി റേഞ്ച്-977, തൃശൂർ റേഞ്ച്- 387, കണ്ണൂർ റേഞ്ച്- 236 എന്നിങ്ങനെയാണ് അറസ്റ്റ് നടന്നത്.
38 പേരെ പിടികൂടിയത് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമനുസരിച്ചാണ്. 38 പേരാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പിടിലായിയത്. 1710 പേരുടെ അറസ്റ്റ് അബ്കാരി ആക്ട്, ലഹരി വസ്തു വിപണനവിരുദ്ധ നിയമം, കള്ളനോട്ട്, അനധികൃത മണൽ ഖനനം, എക്സ്പ്ലോസീവ്സ് ആക്ട് എന്നീ വകുപ്പുമായി ബന്ധപ്പെട്ടാണ്.
Post Your Comments