Latest NewsNewsIndia

50 വര്‍ഷമായി ദസറ ആഘോഷത്തിനു രാവണനെ നിര്‍മിക്കുന്ന മുസ്ലീം കുടുംബം

മതത്തിന്റെ അതിരുകള്‍ അപ്പുറത്ത് മതസൗഹര്‍ദത്തിന്റെ പ്രതീകമായി മാറുകയാണ് ഒരു മുസ്ലീം കുടുംബം. ലങ്കേഷ് കുടുംബമാണ് അമ്പതു വര്‍ഷത്തിലധികമായി ദസറ ആഘോഷത്തിനു രാവണനെ നിര്‍മിക്കുന്നുണ്ട് ഈ കുടുംബം. ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയില്‍ ഫത്തേഹ്പൂര്‍ സിക്കാരിയിലുള്ള മുസ്ലീം കുടുംബമാണ് മതസൗഹര്‍ദത്തിന്റെ വേറിട്ട കാഴ്ച്ച ഒരുക്കുന്നത്. രാവണണ്‍, മേഘനാഥ് ,കുംഭകര്‍ണന്‍ എന്നിവരുടെ രൂപമാണ് ഈ കുടുംബം ദസറയക്ക് വേണ്ടി തയാറാക്കുന്നത്. എല്ലാ വര്‍ഷവും തയ്യാറാക്കുന്ന രൂപങ്ങളുടെ വലുപ്പം വര്‍ധിപ്പിക്കും.

1972 ല്‍ കോട്ടയിലെ രൂപങ്ങളുടെ നിര്‍മാണത്തിനു 5,000 രൂപയാണ് പ്രതിഫലമായി ലഭിച്ചിരുന്നതെന്ന ലങ്കേഷ് കുടുംബ തലവന്‍ 87 വയസുകാരനായ അബ്ദുള്‍ സത്താര്‍. അന്ന് ഈ തുക ആവശ്യത്തലധികമായിരുന്നു. പക്ഷേ ഇന്നു 3.80 ലക്ഷം രൂപ കിട്ടിയിട്ടും ചെലവിനുസരിച്ച് ലാഭം നേടാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ വര്‍ഷവും രൂപങ്ങള്‍ നിര്‍മിക്കുന്നത് വ്യത്യസ്ത നിറങ്ങളിലാണ്.

 

shortlink

Post Your Comments


Back to top button